Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനടി ലൈലാ...

നടി ലൈലാ ഖാൻറെയും കുടുംബത്തിന്റെയും കൊലപാതകം :പ്രതിക്ക് വധശിക്ഷ

മുംബൈ : നടി ലൈലാ ഖാനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ നടിയുടെ അമ്മയുടെ മൂന്നാം ഭർത്താവ് പർവേസ് താക്കിന് വധശിക്ഷ. ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.

2011 ഫെബ്രുവരിയിൽ മഹാരാഷ്‌ട്രയിലെ നാസിക്കിന് സമീപം ഇ​ഗത്പൂരിയിലുള്ള ബംഗ്ലാവിൽ വച്ചാണ് ലൈലാ ഖാൻ, മാതാവ് സലീന, സഹോദരങ്ങളായ അസ്മിന, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവർ കൊല്ലപ്പെട്ടത്.2012ൽ ജൂലൈയിൽ ഇവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

സ്വത്തിന്റെ പേരിൽ പർവേസ് താക്കും ഭാര്യയുമായി വാക്കുതർക്കം ഉടലെടുക്കുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയസുരക്ഷ: 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ  ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് പുതിയ സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി...

പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -