Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാസഭാ പ്രതിനിധി...

മാർത്തോമ്മാസഭാ പ്രതിനിധി മണ്ഡലം 27 മുതൽ 29 വരെ തിരുവല്ലയിൽ

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഭാ പ്രതിനിധി മണ്ഡല യോഗം 27, 28, 29 തീയതികളിൽ തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. 2026-29 കാലയളവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ ആദ്യ സമ്മേളനമാണിത്.

മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ യോഗത്തിൽ അധ്യക്ഷത വഹിക്കും. സഫ്രഗൻ മെത്രാപ്പോലീത്തമാരും എപ്പിസ്‌കോപ്പമാരും സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.

27ന് രാവിലെ 10ന് ചേരുന്ന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷ പ്രസംഗം നടത്തും. സഭാ സെക്രട്ടറി എബി റ്റി. മാമ്മൻ വാർഷിക റിപ്പോർട്ടും സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും കണക്കുകളും അവതരിപ്പിക്കും. ആത്മായ ട്രസ്റ്റിയും ട്രഷററുമായ അഡ്വ. അൻസിൽ സക്കറിയ കോമാട്ട് ബജറ്റ് അവതരിപ്പിക്കും.

മണ്ഡലയോഗത്തോടനുബന്ധിച്ച് സംഘർഷഭരിത ലോകത്തിലെ – സമാധാന നിർമ്മിതി – എന്ന പഠന വിഷയത്തെ ആസ്പദമാക്കി പ്രത്യേക പഠനവും ചർച്ചകളും നടക്കും. 28ന് രാവിലെ 8ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് മണ്ഡലയോഗത്തിന്റെ വിവിധ സമ്മേളനങ്ങളും പഠന-ചർച്ചകളും. ഭദ്രാസന തലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ വോട്ട് എണ്ണൽ 29ന് ഉച്ചകഴിഞ്ഞ് നടക്കും. തുടർന്ന് ഫലപ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ കാണിച്ച് പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ് പതിപ്പിച്ച് വകുപ്പുമേധാവി

കോന്നി : ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ്.സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച്...

പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം

റാന്നി :  പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -