Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധിയാകും: സണ്ണി ജോസഫ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സർക്കാരിനെതിരെയുള്ള ജനവിധിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്മാർ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെസി ജോസഫ്, കുര്യൻ ജോയ്, ജോസഫ് വാഴക്കൻ , ജോസി സെബാസ്റ്റ്യൻ ,പിഎസലീം, ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. ഓഗസ്റ്റ് 22 ,23 , 24 തീയതികളിൽ വിപുലമായ മണ്ഡലം യോഗങ്ങളും ,25 , 26 27 തീയതികളിൽ വാർഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 29 ,30 ,31 തീയതികളിൽ കോൺഗ്രസ് നേതാക്കന്മാരുൾപ്പെടെ ഭവന സന്ദർശനവും നടത്തും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം : കൊല്ലം മയ്യനാട് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ...

റവന്യൂ ഇന്‍സ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ : ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ജി സജേഷ്നെ   സേവനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.   ഡിസംബർ നാലിന്  രാത്രി 8.45...
- Advertisment -

Most Popular

- Advertisement -