Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമൂന്ന് വര്‍ഷത്തിനുളളില്‍...

മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യം ലഹരിമുക്തമാക്കും: അമിത് ഷാ

ന്യൂഡല്‍ഹി:  മൂന്ന് വര്‍ഷത്തിനകം രാജ്യം ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി ശൃംഖലകളെ തകര്‍ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കൃത തന്ത്രങ്ങള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ലഹരിമുക്തമാക്കാന്‍ മൂന്ന് വര്‍ഷത്തെ വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയതായും ഇതിനായുള്ള പ്രവര്‍ത്തനം അടുത്ത വര്‍ഷം ആരംഭിച്ച് 2029 ഓടെ രാജ്യം ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ലഹരി ഭീകരയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ഈ മൂന്ന് വര്‍ഷം നിര്‍ണായകമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനെതിരെ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ശൃംഖലകളെ തകര്‍ക്കുന്നതിനൊപ്പം ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പുനരധിവാസവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2014നും 2026-നും ഇടയില്‍ ഇന്ത്യ 1.18 കോടി കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കും വിതരണക്കാര്‍ക്കുമെതിരെ കര്‍ശനവും വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം സൂചന നൽകി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന അൾട്രാവയലറ്റ് സൂചിക : മുൻകരുതലുകൾ സ്വീകരിക്കണം

കോട്ടയം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത് .തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം....

വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണം:  ഡോ. ജസ്റ്റിൻ

തിരുവല്ല : വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണമെന്ന് ഡോ ജസ്റ്റിൻ മഠത്തി പറമ്പിൽ. 32-മത്  തിരുവല്ല കാത്തലിക് കൺവെൻഷൻ സെൻറ് ജോൺസ് കത്തിഡ്രലിൽ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജയപുരം...
- Advertisment -

Most Popular

- Advertisement -