Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഒമ്പതാം...

പാലക്കാട് ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ : അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ

പാലക്കാട് : കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയിൽ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ മാനേജ്‌മന്റ് സസ്പെൻഡ് ചെയ്തു.കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലി നടന്ന തര്‍ക്കത്തിൽ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചിരുന്നു .

അധ്യാപികയ്ക്കെതിരെ ഇന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നിരുന്നു. തുടർന്നാണ് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് അധ്യാപികമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത് .സംഭവത്തില്‍ പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂൾ യൂണിഫോമിൽ അര്‍ജുനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ അപകടം ; 2 തൊഴിലാളികൾ മരിച്ചു

ഇടുക്കി : ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു .ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.നിർമ്മാണ പ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുപത് അടിയോളം...

നിയസഭയില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം : നിയസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.രക്തസമ്മർദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക്...
- Advertisment -

Most Popular

- Advertisement -