Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് പോക്സോ...

രണ്ട് പോക്സോ കേസുകൾ:  പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി

പത്തനംതിട്ട : തിരുവല്ല, കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി.  തിരുവല്ല പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 10 വർഷം കഠിനതടവും 50,000/- രൂപയും ശിക്ഷിച്ചു. കീഴ്‌വായ്‌പ്പൂർ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 75,000 രൂപയുമാണ് ശിക്ഷിച്ചത്. സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.

തിരുവല്ല കേസിൽ  കുറ്റൂർ താഴെ പള്ളേത്ത് വീട്ടിൽ വർഗീസ് (64), കീഴ്‌വായ്‌പ്പൂർ കേസിൽ ആനിക്കാട് വായ്പ്പൂർ കുന്നംഭാഗം വടശ്ശേരിൽ വീട്ടിൽ സോളമൻ എന്ന് വിളിക്കുന്ന വി പി പ്രശാന്ത് (38) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. തന്റെ ഓട്ടോയിൽ സ്കൂളിലേക്കും തിരികെയും പെൺകുട്ടിയെ കൊണ്ടുപോയിരുന്ന വർഗീസ്, ഓട്ടോയിൽ വച്ചും പ്രതിയുടെ വീട്ടിൽ വച്ചും ലൈംഗിക അതിക്രമം കാട്ടി എന്നതായിരുന്നു കേസ്.

തിരുവല്ല എസ് ഐ ആയിരുന്ന അനീഷ് എബ്രഹാമാണ് കേസ് അന്വേഷിച്ചത്. മാനഹാനിയുണ്ടാക്കിയതിനു 3 വർഷവും 25000 രൂപയും, ഭീഷണിപ്പെടുത്തിയതിനു രണ്ട് വർഷവും, പോക്സോ വകുപ്പുകൾ 10, 9(l ) എന്നിവ പ്രകാരം 5 വർഷവും 25000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 3 മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം.

കീഴ്‌വായ്‌പ്പൂർ കേസിൽ പ്രതിയെ തട്ടിക്കൊണ്ടുപോകലിന് 3 വർഷവും 25000 രൂപയും, പോക്സോ നിയമത്തിലെ 8,7 വകുപ്പുകൾ അനുസരിച്ച് 3 വർഷവും 50,000 രൂപയും എന്നിങ്ങനെയാണ്‌ ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം. അന്നത്തെ എസ് ഐ ബി എസ് ആദർശ് ആണ് കേസ് അന്വേഷിച്ചത്. രണ്ടു കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ കേളമംഗലത്ത്  കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു

തിരുവല്ല :  എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് തിരുവല്ല സ്വദേശികൾ  മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ വീട്ടിൽ...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. 770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം...
- Advertisment -

Most Popular

- Advertisement -