Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSportsഒളിമ്പിക്സ് ഹോക്കി...

ഒളിമ്പിക്സ് ഹോക്കി : ഇന്ത്യയ്ക്ക് വെങ്കലം

പാരീസ് : പാരീസ് ഒളിംപിക്‌സിൽ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലം. സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്.ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലമാണിത് . ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

30, 33 മിനിറ്റുകളിലാണ് ഹർമൻപ്രീത് സിങ്ങ് ഇന്ത്യയ്ക്കായി ഗോളടിച്ചത്.ഇന്ത്യൻ ഗോൾകീപ്പർ മലയാളിതാരം പി.ആർ.ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇന്നത്തേത്.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയിലും ഇന്ത്യൻ ടീം വെങ്കലം നേടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് .എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും...

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ...
- Advertisment -

Most Popular

- Advertisement -