Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവികസന സദസ്സ്...

വികസന സദസ്സ് ജനാധിപത്യത്തിന്റെ പുതിയ മുഖം : മന്ത്രി പി പ്രസാദ്

ആലപ്പുഴ : വികസന സദസ്സിലൂടെ ജനാധിപത്യത്തിന്റെ പുതിയ മുഖമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് കൃഷി വകുപ്പു മന്ത്രി പി പ്രസാദ് പറഞ്ഞു. ചേര്‍ത്തല നഗരസഭ ടൗൺ ഹാളിൽ നടന്ന ചേർത്തല നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് മാതൃകയാകാവുന്ന നിരവധി  പദ്ധതികൾ ചേർത്തല നഗരസഭ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതി വഴി ഭവനരഹിത ഗുണഭോക്താക്കളിൽ 894 പേർക്ക് വീട് പൂർത്തീകരിച്ചു നല്‍കിയതായും ടൗൺ ഹാൾ നവീകരണം, ആഞ്ഞിലി പാലം,  സെന്റ് മേരിസ് പാലം എന്നിവയുടെ നിർമാണം പൂര്‍ത്തിയാക്കിയതായും സദസ്സില്‍ അവതരിപ്പിച്ച വികസന റിപ്പോർട്ടിൽ ചൂണ്ടികാട്ടി. നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞു. ഇതിനായി 7 കോടി രൂപ ചെലവഴിച്ചു. ചേലൊത്ത ചേർത്തല 1.0, 2.0, സേവ് എ എസ് കനാൽഎന്നിങ്ങനെ വേറിട്ട പദ്ധതികൾ ഏറ്റെടുത്ത് വിജയകരമാക്കി.

മാലിന്യ സംസ്കരണം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം,ഭിന്നശേഷി വയോജന പദ്ധതികൾ തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ചു വർഷക്കാലം നഗരസഭ നടപ്പിലാക്കിയ വിവിധ ക്ഷേമവികസന പദ്ധതികൾ സദസ്സിൽ അവതരിപ്പിച്ചു.

ചടങ്ങിൽ ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം ജയന്തി ആഘോഷം  ജനുവരി 1 ന് തുടങ്ങും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം  2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ്  ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 1 ന് രാവിലെ 7 മുതൽ...

ലൊസാഞ്ചലസ് കലാപം : കർഫ്യു പ്രഖ്യാപിച്ച് ഗവർണർ

ലൊസാഞ്ചലസ് : കുടിയേറ്റ നിയമത്തിനെതിരായി അമേരിക്കയിലെ ലൊസാഞ്ചലസിൽ നടക്കുന്ന കലാപത്തെ നേരിടാൻ കർഫ്യു പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവർണർ .ചൊവ്വാഴ്ച രാത്രി എട്ടു മുതലാണ് കർഫ്യു. പ്രക്ഷോഭം നേരിടാൻ നേരത്തെ വിന്യസിച്ച 4000 നാഷനൽ...
- Advertisment -

Most Popular

- Advertisement -