Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനൂറനാട് സ്വകാര്യ...

നൂറനാട് സ്വകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് : തനിക്ക് ഒരു പങ്കുമില്ലെന്ന് പ്രമോദ് നാരായണൻ

റാന്നി: ​നൂറനാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണൻ. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ അവിടെ നടന്ന സാമ്പത്തിക ഇടപാടുകളിലോ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ​നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതവും വസ്തുതാവിരുദ്ധവുമാണ്.

സ്ഥാപനത്തിന്റെ ഉടമകളുമായോ ഡയറക്ടർ ബോർഡുമായോ തനിക്ക് ഔദ്യോഗികമായോ വ്യക്തിപരമായോ യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ല. തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും സംഭവത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​തന്റെ പേര് ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും ഇത്തരം അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വൻ തുകയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ വിശദീകരണവുമായി പ്രമോദ് നാരായണൻ രംഗത്തെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട : 2,500 കിലോ ​ ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട. 2,500 കിലോ ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു.‌‌‌‌ 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ...

കഞ്ചിക്കോട് മരച്ചില്ല വെട്ടുമ്പോൾ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

പാലക്കാട് :കഞ്ചിക്കോട് വൈദ്യുത പോസ്റ്റിനു സമീപമുള്ള മരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.തമിഴ്നാട് സ്വദേശി ശക്തിവേൽ (45) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള സ്വകാര്യ...
- Advertisment -

Most Popular

- Advertisement -