Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരാഷ്ട്രപതിയിൽ നിന്ന്...

രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ  നഗരസഭാ സംഘത്തിന് സ്വീകരണം നൽകി

ആലപ്പുഴ : സ്വച്ഛ് സർവേക്ഷൻ 2025-26 ദേശീയ ശുചിത്വ സർവേയിൽ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ നഗരസഭയുടെ നേട്ടത്തിന് ആദരവുമായി ജില്ലാ ശുചിത്വ മിഷൻ. ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആലപ്പുഴയിൽ ജില്ലാ ശുചിത്വ മിഷന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകിയത്.

ശുചിത്വ രംഗത്ത് ദേശീയതലത്തിൽ അഞ്ചാം തവണയും ആലപ്പുഴയ്ക്ക് അംഗീകാരം ലഭിച്ചത് നഗരത്തിന്റെ സുസ്ഥിരവും ജനകീയവുമായ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ജനപങ്കാളിത്തത്തിലൂന്നിയ വികേന്ദ്രീകൃത മാലിന്യസംസ്കരണം, ഉറവിട മാലിന്യസംസ്കരണം, ജൈവമാലിന്യത്തിൽ നിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുന്ന ‘എയറോഫെർട്ട്’ പദ്ധതി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് കരുത്തായത്.

നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. നൗഫൽ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി.എ. ജസ്റ്റിൻ, നഗരസഭാ സെക്രട്ടറി സനിൽ എസ്, നോഡൽ ഓഫീസർ സി ജയകുമാർ, ഹെൽത്ത് ഓഫീസർ ശ്യാംകുമാർ, യങ് പ്രൊഫഷണൽ ഹരിത കമൽ എന്നിവരും ഡൽഹിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery result : 21/04/2024 Akshaya AK 648

1st Prize Rs.7,000,000/- AX 897550 (PAYYNNUR) Consolation Prize Rs.8,000/- AN 897550 AO 897550 AP 897550 AR 897550 AS 897550 AT 897550 AU 897550 AV 897550 AW 897550...

ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനി

ആലപ്പുഴ : ആലപ്പുഴ പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനിയും കുടുംബവും. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും...
- Advertisment -

Most Popular

- Advertisement -