Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഐക്യ നീക്കത്തിന്...

ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് പിൻമാറിയത്:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി : എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നു പറഞ്ഞു.

ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ സൂചിപ്പിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിയേറ്റ വിരുദ്ധ നടപടികൾ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സമ്മതിച്ച് ട്രംപ്

വാഷിംഗ്‌ടൺ : തന്റെ സർക്കാർ പിന്തുടർന്ന കർശന കുടിയേറ്റ വിരുദ്ധ നടപടികളും കൂട്ട നാടുകടത്തലും ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സമ്മതിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരിച്ചയക്കുന്ന നയം...

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടെന്ന് ആരോപണം

വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിലെ മുറിവിൽ തുന്നലിട്ടെന്ന് ബന്ധുക്കളുടെ ആരോപണം.വീട്ടിൽ തെന്നിവീണ് തലക്ക് പരിക്കേറ്റ നിലയിൽ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ച സുജിത്ത്-സുരഭി...
- Advertisment -

Most Popular

- Advertisement -