Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം താലൂക്ക്...

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടെന്ന് ആരോപണം

വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിലെ മുറിവിൽ തുന്നലിട്ടെന്ന് ബന്ധുക്കളുടെ ആരോപണം.വീട്ടിൽ തെന്നിവീണ് തലക്ക് പരിക്കേറ്റ നിലയിൽ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ച സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥിനെയാണ് മൊബൈൽ വെളിച്ചത്തിൽ സ്റ്റിച്ചിട്ടത്.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ദേവതീർഥിനെ ആദ്യം ഡ്രസിങ് റൂമിലേക്ക് അയച്ചെങ്കിലും ഇരുട്ടായതിനാൽ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിന്റെ അരികിൽ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ആശുപത്രിയധികൃതർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴ : കണ്ണൂരിൽ കെട്ടിടവും മതിലും ഇടിഞ്ഞുവീണു

കണ്ണൂർ : ശക്തമായ മഴയിൽ കണ്ണൂർ നഗരത്തിൽ കെട്ടിടവും മതിലും ഇടിഞ്ഞു വീണു. തളാപ്പിൽ ഉപയോഗിക്കാതെ കിടന്ന പഴയ കെട്ടിടമാണ് തകർന്നത് .പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ...

നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി: വ്യാഴാഴ്ച വോട്ടെടുപ്പ്

മലപ്പുറം: മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി...
- Advertisment -

Most Popular

- Advertisement -