Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്റ്റേഷനിൽ വച്ച്...

സ്റ്റേഷനിൽ വച്ച് കോൺ​ഗ്രസുകാർക്കൊപ്പം ജന്മദിനാഘോഷം ; ഇൻസ്പെക്ടർക്കെതിരേ റിപ്പോർട്ട്

കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സിഐയുടെ ജന്മദിനാഘോഷം. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത് .വിഡിയോ റീൽസ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇൻസ്പെക്ടർക്കെതിരെ താമരശ്ശേരി ഡിവൈഎസ്‌പി റൂറൽ ജില്ലാ പോലീസ് മേധാവിക്ക്‌ റിപ്പോർട്ട് നൽകിയെന്നാണ് വിവരം. ഹാപ്പി ബർത്ത് ഡ‍േ ബോസ് എന്ന അടിക്കുറിപ്പോടെ 30നാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : പൊലീസും ഫയർ ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി

റാന്നി : റാന്നിയിൽ വീട്ടിലെ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടലിലൂടെ  വൻ ദുരന്തം ഒഴിവായി. മന്ദമരുതി -വെച്ചൂച്ചിറ റോഡിൽ കുന്നം ആനമാടത്തിന് സമീപം തെക്കേൽ സാബുവിൻ്റെ വീട്ടിലെ...

കപ്പൽ അപകടങ്ങളുടെ ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ: കണ്ടെയ്‌നറുകളിൽ തട്ടി വലയും ഉപകരണങ്ങളും നഷ്ടമാകുന്നു

ആലപ്പുഴ: കേരള തീരത്ത് ഉണ്ടായ കപ്പൽ അപകടങ്ങളുടെ ദുരിതത്തിൽ  ജീവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ വെള്ളത്തിനടിയിൽ കിടക്കുന്ന കണ്ടെയ്‌നറുകളിൽ തട്ടി വലയും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമാകുന്നത് നിത്യസംഭവമാവുകയാണ്. തൃക്കുന്നപ്പുഴ സ്വദേശികളായ രണ്ട് പേർക്കുമായി 18...
- Advertisment -

Most Popular

- Advertisement -