Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ 71-ാമത്...

ആലപ്പുഴയിൽ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ : പുന്നമടക്കായലിൽ നാളെ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കായലിൽ മത്സരത്തിനുള്ള ട്രാക്ക് വേർതിരിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നടന്നു. രാവിലെ 11 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വള്ളംകളി ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തിൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സുകൾ അരങ്ങേറും. തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സുകളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. പ്രശസ്തരായ അതിഥികളുടെയും പങ്കാളിത്തം ഇത്തവണത്തെ വള്ളംകളിയെ കൂടുതൽ ആഘോഷകരമാക്കും.

സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് പ്രധാന അതിഥികളായി എത്തുന്നത്. വൈകുന്നേരത്തോടെ നടക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം തന്നെയാണ് വള്ളംകളി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്.

വർഷങ്ങളായി ദേശീയ-ആന്തരദേശീയ ശ്രദ്ധ നേടി വരുന്ന ഈ മത്സരം, കേരളത്തിന്റെ പാരമ്പര്യവും വിനോദസഞ്ചാര ആകർഷണവും ഒന്നിച്ചു ചേരുന്ന മഹോത്സവമായി മാറുകയാണ്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാമേളയ്ക്ക് പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ  ഒരുക്കങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. അടുത്ത...

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും ; 8 പേർ മരിച്ചു

പാറ്റ്ന : ബിഹാറിലെ നളന്ദ ജില്ലയിലുള്ള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുമകപ്പെട്ട് എട്ട് പേർ മരിച്ചു .മരിച്ചവരെല്ലാം സ്ത്രീകളാണ് .നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ശീതള മാതാ ക്ഷേത്രത്തിലാണ്...
- Advertisment -

Most Popular

- Advertisement -