Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസെൻസസ് 2027...

സെൻസസ് 2027 : ജനസംഖ്യ കണക്കെടുപ്പിന്റെ പരിശീലനം തുടരുന്നു

ആലപ്പുഴ : രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ്  പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ചിന്റെ ദ്വിദിന പരിശീലനം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു.

പ്രിൻസിപ്പൽ സെൻസസ് ഓഫിസറും ജില്ലാ കളക്ടറുമായ ഷാജി വി നായർ ഉദ്‌ഘാടനം ചെയ്തു. രാജ്യപുരോഗതിക്ക് വേണ്ടുന്ന സുപ്രധാനമായ വിവരശേഖരണ പ്രക്രിയയാണ് സെൻസസ് അതിനാൽ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും മാർച്ചിൽ രാജ്യത്തെ ജനസംഖ്യ പ്രഖ്യാപിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ജനുവരി- ഫെബ്രുവരി മാസങ്ങളിലായി രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് (പോപുലേഷൻ എന്യൂമറേഷൻ) ആരംഭിക്കും.  രണ്ടാം ഘട്ടത്തിൽ ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ സംബന്ധിച്ച 40 ചോദ്യങ്ങൾക്കാണ് മറുപടി ശേഖരിക്കേണ്ടത്.   ഇക്കുറിയും വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാവുന്ന സെൽഫ് എന്യൂമറേഷൻ സംവിധാനം ലഭ്യമാണ്. ജനസംഖ്യാ കണക്കെടുപ്പ്  ആരംഭിക്കുന്നതിനു 15 ദിവസം മുൻപ് സെൽഫ് എന്യൂമറേഷൻ തുടങ്ങും.

ജില്ലയിലെ ആദ്യ ഘട്ട സെൻസസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ചടങ്ങിൽ ജില്ലാ കളക്ടർ ആദരിച്ചു.  എ ഡി എം സി പ്രേംജി,  സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശീലകരും ഡാറ്റ പ്രോസസ്സ് അസ്സിസ്റ്റന്റുമാരായ സജിത്ത് രാജ്, കെ ശ്രീകുമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, സെൻസസ് ചാർജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജര്‍മനിയുടെ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു

ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ജർമ്മൻ എംബസിയിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി....

കള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം; തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തിൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം

ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​ര​ദേ​ശ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട​ലാ​ക്ര​മ​ണം. ക​ട​ൽ​ഭി​ത്തി ദു​ർ​ബ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദു​രി​തം...
- Advertisment -

Most Popular

- Advertisement -