Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോഷകാഹാര കുറവ്...

പോഷകാഹാര കുറവ് മൂലം കുട്ടി മരിച്ച സംഭവം : മാതാപിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ആലപ്പുഴ : പോഷകാഹാര കുറവ് മൂലം ഹരിപ്പാട് രണ്ട് വയസുള്ള കുഞ്ഞ് മരിക്കാൻ ഇടയായ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഹരിപ്പാടുള്ള കുട്ടിയുടെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ കുടുംബത്തിലെ കുട്ടികളുടെ അപകടകരമായ പശ്ചാത്തലം തിരിച്ചറിഞ്ഞു ഗാന്ധിഭവനിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ മാതാപിതാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.

പിന്നീട് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ, അംഗനവാടി പ്രവർത്തകർ എന്നിവർ കുട്ടികളുടെ വിവരങ്ങൾ അന്വേഷിക്കാൻ വീട്ടിൽ എത്തുമ്പോൾ തികഞ്ഞ നിസ്സഹകരണമാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മിഷൻ വാൽസല്യ ഉൾപ്പെടെയുള്ള നിലവിലെ എല്ലാ പദ്ധതികളും ശിശു സംരക്ഷണത്തിന് പ്രയോജനപ്പെടുത്തും.

27-ന് ശിശുക്ഷേമ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരും. അപകടകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക പുനഃ പരിശോധിച്ച് വിപുലീകരിക്കും. കുട്ടികളുടെ അമ്മയ്ക്ക് കൗൺസിലിംഗ് നൽകും. മരിക്കുമ്പോൾ കുട്ടിയുടെ വയറ്റിൽ ആഹാരം ഉണ്ടായിരുന്നില്ല എന്നത് വേദനാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയാൻ നിതാന്ത ജാഗ്രത ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ മന്ത്രിയെ അനുഗമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട്ടിലെ കുളവാഴ ബാധിത പ്രദേശങ്ങൾ  ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കുളവാഴ ബാധിത പ്രദേശങ്ങൾ ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു.  വിവിധ ജില്ലകളിൽ നിന്നുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രത്തിലെ (ICRISAT) ശാത്രജ്ഞനായ ഡോ....

പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനം: പീക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തു പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനം. പീക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ അര മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. ചൂടു കൂടിയതിന് പിന്നാലെ അറിയിപ്പൊന്നുമില്ലാതെ 15 മിനിറ്റ് മുതല്‍ അര...
- Advertisment -

Most Popular

- Advertisement -