Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയ ലോക്...

ദേശീയ ലോക് അദാലത്തില്‍  പത്തനംതിട്ട ജില്ലയിലെ  13229 കേസുകള്‍ തീര്‍പ്പാക്കി

പത്തനംതിട്ട: ജില്ലാ നിയമ സേവന അതോറിറ്റിയുടെയും  വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും  നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍  ജില്ലയിലെ വിവിധ കോടതികളിലായി 13229 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍  പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍റ്റിഒ,  രജിസ്ട്രേഷന്‍ ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്.

വിവിധ കേസുകളിലായി 6.4 കോടി രൂപ  നഷ്ടപരിഹാരമായി വിധിച്ചു. 5408850 രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കി.  ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എന്‍ ഹരികുമാര്‍, താലൂക്ക് നിയമ സേവന അതോറിറ്റി ചെയര്‍മാനും അഡീ. ജില്ലാ ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി /സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ ബീന ഗോപാല്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

എംഎസിറ്റി ജഡ്ജ് ജി.പി. ജയകൃഷ്ണന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി  ഡോ.പി. കെ. ജയകൃഷ്ണന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി.എസ് നോബെല്‍,  സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍  ലെനി തോമസ് കുരക്കര്‍,  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി...

അട്ടപ്പാടി മധു വധക്കേസ് : 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

കൊച്ചി : അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തി. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതി...
- Advertisment -

Most Popular

- Advertisement -