Friday, October 2, 2026
No menu items!

subscribe-youtube-channel

HomeEducationതാത്കാലിക അധ്യാപക...

താത്കാലിക അധ്യാപക നിയമനത്തിന് പോലീസ് ക്ലിയറൻസ് നിർബന്ധം

തിരുവനന്തപുരം : സർക്കാർ സ്‌കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കി.ഈ നിർദേശം നേരത്തേതന്നെ ഉണ്ടായിരുന്നെങ്കിലും താത്കാലിക നിയമനങ്ങളിൽ പൊതുവേ പരിഗണിക്കപ്പെട്ടിരുന്നില്ല. വടകരയിൽ അധ്യാപകർ എംഡിഎംഎ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇപ്പോൾ ഇതു നിർബന്ധമാക്കിയത്.

താത്കാലിക അധ്യാപകരെ നിയമിക്കാനായി സ്‌കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം’ എന്ന് പ്രത്യേകം പ്രത്യേകം രേഖപ്പെടുത്താനും നിർദേശമുണ്ട്. വിദ്യാഭ്യാസവകുപ്പിലെ ഓഫീസുകളിലും സ്‌കൂളുകളിലും ബാങ്ക് ഇടപാടുകൾ നടത്താൻ സ്ഥിരം ജീവനക്കാരെമാത്രമേ ചുമതല പ്പെടുത്താവൂ. അക്കൗണ്ടുകൾ എല്ലാ മാസവും അവസാനദിവസം പരിശോധിച്ച് ഓഫിസ് മേധാവി ‌സാക്ഷ്യപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണം: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉണ്ണികൃഷ്ണന്‍...

എടത്വ പള്ളി പെരുന്നാൾ : വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി...
- Advertisment -

Most Popular

- Advertisement -