Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിന്റെ വീട്ടിൽ...

യുവാവിന്റെ വീട്ടിൽ നിന്നും  ലഹരിയുൽപ്പന്നങ്ങൾ  പിടിച്ചെടുത്തു

തിരുവല്ല: എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിയുൽപ്പന്നങ്ങളും തൂക്കുന്ന മെഷീനും മറ്റും യുവാവിന്റെ വീട്ടിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടി.  തിരുവല്ല  കുറ്റൂർ, തുണ്ടിത്തറയിൽ വീട്ടിൽ എസ് ശ്യാകുമാറി( 35 )ന്റെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. 

പരിശോധനയിൽ  0.4 ഗ്രാം എം ഡി എം എ, 15  ഗ്രാം  ഗഞ്ചാവ്‌, ഡിജിറ്റൽ വെയിങ് മെഷീൻ,  0.60 ഗ്രാം ചരസ്സ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ബോങ് , ഓ സി ബി പേപ്പറുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു പോലീസ് നടപടി.
      
പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന്  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, വാർഡ് മെമ്പർ, പ്രതിയുടെ ബന്ധുക്കൾ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രതിയുടെ മുറിയുടെ പൂട്ട് പൊളിച്ചുള്ളിൽ കയറിയാണ്‌ ഇവ പിടിച്ചെടുത്തത്.  വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 22-07-2026 Dhanalekshmi DL-62

1st Prize Rs.1,00,00,000/- DW 474225 (PALAKKAD) Consolation Prize Rs.5,000/- DN 474225 DO 474225 DP 474225 DR 474225 DS 474225 DT 474225 DU 474225 DV 474225 DX 474225 DY 474225 DZ 474225 2nd Prize Rs.30,00,000/- DX 356020 (IDUKKI) 3rd...

യുദ്ധം അവസാനിപ്പിക്കാൻ 3 ഉപാധികൾ വെച്ച് ഇറാൻ

ടെഹ്‌റാൻ : അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ.ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനാണ് മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചത് .ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക,...
- Advertisment -

Most Popular

- Advertisement -