Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമുല്ലപ്പെരിയാർ അണക്കെട്ടിന്റെ ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാം: വിദഗ്ദ്ധ സമിതി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയിൽ കാലാനുസൃതമായ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന കേരളത്തിന്റെ കർശന നിലപാടിനെ തുടർന്നാണ് സമിതിയുടെ തീരുമാനം.

സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാർ സമഗ്ര സുരക്ഷാ പരിശോധനാ സമിതി കഴിഞ്ഞ ദിവസം അണക്കെട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർന്ന് തേക്കടിയിൽ  കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സമിതി വിശദമായ ചർച്ചകൾ നടത്തിയിരുന്നു.

തേക്കടിയിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്കകൾ രേഖപ്പെടുത്തി. ഭൂകമ്പ സാധ്യതകൾ, അതിതീവ്ര മഴയെത്തുടർന്നുണ്ടാകുന്ന പ്രളയ ഭീഷണി, അണക്കെട്ടിന്റെ ആന്തരികവും ബാഹ്യവുമായ ഘടനാപരമായ സ്ഥിരത, അനിയന്ത്രിതമായ നീരൊഴുക്ക് എന്നിവ ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തന്നെ വിലയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ ബലക്ഷയവും ജനങ്ങളുടെ സുരക്ഷയും സംബന്ധിച്ച നിരീക്ഷണങ്ങൾ രേഖപ്പെടുത്തി പതിനഞ്ച് ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ദ്ധ സമിതിയുടെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് : കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച്...

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെർട്ടുള്ളത് .24...
- Advertisment -

Most Popular

- Advertisement -