Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsപ്രോഗ്രസ് കാർഡ്...

പ്രോഗ്രസ് കാർഡ് വെച്ച് എന്നെ വിലയിരുത്തിക്കൊള്ളൂ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പതിനഞ്ചു വർഷം കണ്ട വികസന കാഴ്ചപ്പാടല്ല നമുക്ക് വേണ്ടത്. ജപ്പാനെ പോലെ, കൊറിയയെപ്പോലെ ഇന്ത്യക്കും എല്ലാത്തരത്തിലും മുന്നിലെത്താൻ കഴിയണമെന്ന് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പി. എൻ.പണിക്കർ ഫൗണ്ടേഷനിൽ വോട്ടർമാരുമായി സംവദിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ്, ഫ്യൂചർ ഓഫ് ഇന്റലിജിൻസ്, ഇലക്ട്രോണിക് ഉപകാരങ്ങളുടെ ഉത്പാദനം, ടൂറിസത്തിന്റെ വികസനം പ്രത്യേകിച്ചും ആധ്യാത്മിക ടൂറിസം, യോഗ ആയുർവേദത്തിന്റെയും സാദ്ധ്യതകൾ, സ്പോർട്സ് മേഖലയുടെ വികാസം, ബ്ലൂ എക്കണോമിയെ വികസിപ്പിക്കൽ ഒക്കെ തന്റെ വികസന സമീപനത്തിൽ വരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇതെല്ലം ഉൾപ്പെടുത്തി തിരുവനന്തപുരത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളുടെ ഡോക്യുമെൻ്റ് ‘വിഷൻ ഫോർ തിരുവനന്തപുരം’ അടുത്തയാഴ്ച പുറത്തിറക്കും. അതാണ് തന്റെ സിലബസെന്നും അത് നടപ്പിലാക്കാൻ ഒരവസരം തരണമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  വിജയിപ്പിച്ചാൽ ഞാൻ നടപ്പാക്കുന്ന കാര്യങ്ങളുടെ പ്രോഗ്രസ് കാർഡ് വെച്ച് അളക്കാവുന്നതാണ്. അഞ്ച് വർഷം കഴിയുമ്പോൾ ആ പ്രോഗ്രസ്സ് കാർഡിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് എന്നെ വിലയിരുത്താം. അവസരം കിട്ടിയാൽ നടപ്പിലാക്കാനുള്ള തിരുവനന്തപുരത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം തന്നെ ചെയ്യാൻ തനിക്ക് കഴിയും. തിരുവനന്തപുരത്തെ മുന്നോട്ട് കൊണ്ടു പോകാൻ തനിക്ക് ഒരു അവസരം തരണം.

തിരുവനന്തപുരത്തിൻ്റെ ഗതാഗതക്കുരുക്കഴിക്കാൻ മാസ്റ്റർ പ്ളാൻ വേണമെന്നും വോട്ടർമാരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 19/04/2024 Nirmal NR 376

1st Prize Rs.7,000,000/- NK 278421 (IRINJALAKKUDA) Consolation Prize Rs.8,000/- NA 278421 NB 278421 NC 278421 ND 278421 NE 278421 NF 278421 NG 278421 NH 278421 NJ 278421...

ചാലക്കുടിയില്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നു

തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു .ഉച്ചയ്ക്ക് രണ്ടു മണിയോടെ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു കവർച്ച.ബൈക്കിലെത്തിയ മോഷ്ടാവ് കത്തി...
- Advertisment -

Most Popular

- Advertisement -