Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപുതുപ്പള്ളി ജംഗ്ഷനിൽ...

പുതുപ്പള്ളി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പുതുപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളിയിൽ ജോലിയ്ക്ക് എത്തിയ തൃപുര സ്വദേശി സുജീൻ ദാസ് (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ആസാം സ്വദേശി റ്റിൻൻ്റു ദാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.30 ആണ് അപകടമുണ്ടായത്.  കായംകുളത്ത് നിന്ന് വാഗമണ്ണിലേയ്ക്ക് പോകുകയായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കിലെ യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പുതുപ്പള്ളി വി.എസ്.എം ഹോട്ടലിലെ ജോലിക്കാരാണ്.  കോട്ടയം റൂട്ടിൽ നിന്നു വരികയായിരുന്നു ഇരുവരും സഞ്ചരിച്ച സ്കൂട്ടർ. വൺവേ തെറ്റിച്ച് ഇരവിനല്ലൂർ ഭാഗത്തേയ്ക്ക് ഇവർ അതിവേഗം പ്രവേശിക്കുകയായിരുന്നു.

ഈ സമയത്ത് പുതുപ്പള്ളി പള്ളി ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ രണ്ടു പേരും തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുജിൻ ദാസ് പുലർച്ചെയാണ് മരിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവളത്ത് സ്പായിൽ 16കാരി പീഡനത്തിനിരയായ കേസ് : രണ്ട് പേർകൂടി അറസ്റ്റിൽ

തിരുവനന്തപുരം : കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിനിയായ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ പെൺകുട്ടിയുടെ ഇളയമ്മ നാഗലക്ഷിയും ഭർത്താവ് ഗോപിയും ആന്ധ്രയിൽനിന്ന് പിടിയിലായി.കഴിഞ്ഞ ജൂലൈയിലാണ് ഇവർ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ...

ആലപ്പുഴ വാഹനാപകടം : ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടി

ആലപ്പുഴ : കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു.11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ്...
- Advertisment -

Most Popular

- Advertisement -