Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും  അവധി നൽകി ജില്ലാ  കളക്ടർ ഉത്തരവായത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

പത്തനംതിട്ട  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താല്ലൂക്കിലെ അമിച്ചകരി എംടി എല്‍പിഎസ്, നെടുമ്പ്രം സിഎംഎസ് എല്‍പിഎസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് യുപിഎസ്, കാരക്കല്‍ എല്‍പിഎസ്, നിരണം എംബിഎംഎംഡി എല്‍പിഎസ്, ആലംതുരുത്തി ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ,...

മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തയുടെ  കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം  നടന്നു

ഡാളസ്: കാലം ചെയ്ത മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ് വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ്...
- Advertisment -

Most Popular

- Advertisement -