Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsചേന്തിയില്‍ മുഖ്യമന്ത്രിയെ...

ചേന്തിയില്‍ മുഖ്യമന്ത്രിയെ തടഞ്ഞു: അപമര്യാദയായി പെരുമാറിയതായി ആക്ഷേപം

തിരുവനന്തപുരം: ചേന്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് കയര്‍ത്ത് സംസാരിച്ച് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് വിഡി സതീശനെ തടഞ്ഞത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടക്കമുള്ളവരാണ് മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയത്.

ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മുഖ്യമന്ത്രി. ഈ പരിപാടിയുടെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ചേന്തി വഴി ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്നു. ആള്‍ക്കൂട്ടത്തെക്കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം നിര്‍ത്തി ആളുകളോട് സംസാരിച്ചു.

തുടര്‍ന്ന് വാഹനത്തില്‍ കയറി പോകാന്‍ തുടങ്ങുമ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ചേന്തി അനി അടക്കമുള്ളവര്‍, പരിപാടി ഉദ്ഘാടനം ചെയ്തിട്ട് പോയാല്‍ മതിയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. മുഖ്യമന്ത്രിയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരക്കുള്ള ദിവസങ്ങളിൽ പോലും സുഖദർശനം ഉറപ്പാക്കാനായി : ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല : ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ പോലും സുഖദർശനം ഉറപ്പാക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡെന്ന് പ്രസിഡന്റ് കെ. ജയകുമാർ. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി...

ബെംഗളൂരു ബാങ്ക് വാഹനം കൊള്ളയടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ ; സംഘത്തിൽ മലയാളിയും

ബെംഗളൂരു : ബെംഗളൂരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ .അറസ്റ്റിലായ രണ്ടാമത്തെയാൾ മലയാളിയാണ് .ബാങ്കിനായി പണം വിതരണം...
- Advertisment -

Most Popular

- Advertisement -