Sunday, July 26, 2026
No menu items!

subscribe-youtube-channel

HomeCareerശബരിമലയില്‍ ഭിക്ഷാടനം...

ശബരിമലയില്‍ ഭിക്ഷാടനം നടത്തിയവരെ സാമൂഹ്യനീതി വകുപ്പ് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി

പത്തനംതിട്ട : ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം പമ്പ, മരക്കൂട്ടം ഭാഗത്ത്  ഭിക്ഷാടനം നടത്തിയ  തമിഴ്നാട്, മധുര സ്വദേശികളെ പൊലീസ് സഹായത്തോടെ ജില്ലാ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തി അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംലാ ബീഗം, മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ഉദ്യോഗസ്ഥരായ  എ.ഷിബില്‍, എസ്. ഷെമീര്‍, സന്നദ്ധപ്രവര്‍ത്തകരായ ആര്‍. വിനോദ്, സിതാര സന്തോഷ്, നിഖില്‍ ദിവാകരന്‍, ജിതിന്‍ രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. പുനരധിവാസത്തിന് അര്‍ഹത ഇല്ലാത്തവരെ അവരുടെ വീടുകള്‍ കണ്ടെത്തി തിരികെ അയക്കുമെന്നും ശബരിമലയും പമ്പയും ഭിക്ഷാടന നിരോധിത മേഖലയാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ തപാൽ ദിനം : രവീന്ദ്ര ഭക്തൻ എന്ന പോസ്റ്റ്മാൻ 65-ാം വയസിലും ചുറുചുറുക്കിൽ

കോഴഞ്ചേരി : നാല് പതിറ്റാണ്ടിലേറെയായി തപാൽ വകുപ്പ് ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്ന രവീന്ദ്രഭക്തൻ 65-ാം വയസിലും ചുറുചുറുക്കിൽ. കാട്ടൂർ പോസ്റ്റാഫീസ് പരിധിയിലെ 400 ഓളം കുടുംബങ്ങളിലെ അംഗത്തെപ്പോലെയാണ് രവീന്ദ്രഭക്തൻ . തപാൽ വകുപ്പ് ജീവനക്കാരൻ...

വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി

കണ്ണൂർ : വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയുടെ അനുഭാവിയും മുൻ സിപിഎം നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി,...
- Advertisment -

Most Popular

- Advertisement -