Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsബസേലിയോസ് തോമസ്...

ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാട്  ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടം:  ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാട്  ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. അചഞ്ചലമായ വിശ്വാസത്തിലും മൂല്യബോധത്തിലും രണ്ടു പതിറ്റാണ്ടിലധികം യാക്കോബായ സഭയെ ലക്ഷ്യ ബോധത്തോടെ നയിക്കുവാന്‍ അദ്ദേഹത്തിന്  സാധിച്ചു.

ജീവിത വിശുദ്ധി, ദൈവാശ്രയബോധം, മതാതീതമായ കാഴ്ചപ്പാട് എന്നിവ ശ്രേഷ്ഠ ബാവയെ ഏറെ ജനപ്രീയനാക്കി. സംഘര്‍ഷ ഭരിതമായ കാലഘട്ടത്തില്‍, പ്രതിസന്ധികളുടെ പാരമ്യത്തില്‍, പോരാട്ടത്തിന്‍റെയും ദൈവാശ്രയത്തിന്‍റെയും വഴിയിലൂടെ സഭയെ സധൈര്യം മുന്നോട്ട് നയിക്കുവാന്‍ അദ്ദേഹത്തിന്  സാധിച്ചു. ധ്യാനവും, പ്രാര്‍ത്ഥനയും, ലാളിത്യവും വിനയവും ജീവിതത്തിന്‍റെ വിജയമായി കരുതിയിരുന്നു.

പ്രതിസന്ധികളുടെ മദ്ധ്യത്തില്‍ വിശ്വാസ സമൂഹത്തോടൊപ്പം നിന്ന് അവരെ നയിച്ചു. വിശാല എക്യുമെനിക്കല്‍ മേഖലയിലും സഭൈക്യ പ്രസ്ഥാനങ്ങളിലും നല്ല നേതൃത്വം നല്കി. മാര്‍ത്തോമ്മാ സഭയുമായും സഭാ മേല്പട്ടക്കാരുമായും ഇഴയടുപ്പമുള്ള ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭയുടെ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ഭവന ഫണ്ട് തട്ടിപ്പ് : വി.ഇ.ഒ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

പത്തനംതിട്ട : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട്.ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ...

കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ

കണ്ണൂർ : സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ.ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി മയ്യിൽ...
- Advertisment -

Most Popular

- Advertisement -