Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

കൊല്ലം: ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ തീരദേശജില്ലകളിലെ ഭൂരിഭാഗം ബോട്ടുകളും കരയ്‌ക്കണഞ്ഞു. 52 ദിവസത്തെ ട്രോളിങ് നിരോധനം  ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ്. വളരെ ചെറിയ കണ്ണികളുള്ള ട്രോളിങ് വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം.

മണ്‍സൂണ്‍കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് നിരോധനം. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവര്‍ദ്ധനവിനും വേണ്ടിയാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

മണ്‍സൂണ്‍ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ പ്രക്രിയയ്‌ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാല്‍ ട്രോളിങ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്ര മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പരമ്പരാഗത വള്ളങ്ങള്‍ക്ക് 22 കിലോമീറ്റര്‍, 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മീന്‍ പിടിക്കാം. കടല്‍സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും ഉള്‍പ്പെടുന്ന സംയുക്ത സമിതി ക്രമീകരിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭർത‍ൃ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ : കൊന്നതെന്ന് പിതാവ്

തിരുവനന്തപുരം : ഭർത‍ൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ.കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും...

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...
- Advertisment -

Most Popular

- Advertisement -