Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ ഒളിപ്പിച്ചിരുന്ന...

വീട്ടിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മല്ലപ്പള്ളി: വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലുപ്പാറ തുരുത്തിക്കാട്  പോഴിമണ്ണിൽ വീട്ടിൽ റെജു പി കുര്യൻ(33) ആണ് കിഴുവായ്പൂർ പോലീസിന്റെ പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ അര കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ റെജു മുൻപ് ഒന്നര കിലോയോളം കഞ്ചാവ് കച്ചവടത്തിനായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന മറ്റൊരു കേസിലും പിടിയിലായിട്ടുണ്ട്.

കീഴുവായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ് എച്ച് ഒ അനിഷ് റ്റി, എ എസ് ഐ മുജീബ് ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺദേവ്, സന്തോഷ്, വിഷ്ണു, സന്ദീപ്, ഹരികൃഷ്ണൻ, അനുപമ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി : ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക് വെടിവെപ്പ്.വെടിവയ്പ്പിനോട് ഇന്ത്യൻ സേന തിരിച്ചു പ്രതികരിച്ചു . വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയില്‍...

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...
- Advertisment -

Most Popular

- Advertisement -