Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiപുതുച്ചേരിയിൽ കനത്ത...

പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും : രക്ഷാദൗത്യത്തിന് സൈന്യമെത്തി

ചെന്നൈ : ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും.24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയാണ് പുതുച്ചേരിയിൽ പെയ്തത്.മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.നൂറിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി.ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പുതുച്ചേരി അടക്കം അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. തമിഴ്നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ചെന്നൈയിൽ നാല് പേരാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന 

ഇടുക്കി : പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി.ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി. പീരുമേടിനും കുട്ടിക്കാനത്തിനും...

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം  നടത്താൻ  ആഗ്രഹിക്കുന്നവർക്ക്  വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്. ജനുവരി...
- Advertisment -

Most Popular

- Advertisement -