Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി ഉപജില്ലാ...

മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7 മുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7മുതൽ 11 വരെ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം ചെങ്ങരൂർ സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ, എം.ജി. ഡി. ഹൈസ്കൂൾ പുതുശ്ശേരി എന്നീ സ്കൂളുകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘ രൂപീകരണം ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ മെർലിറ്റ് അധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി എ ഇ ഒ ജയചന്ദ്രൻ കെ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സാബു, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അപ്പുക്കുട്ടൻ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനു എബി വർഗീസ്, കവിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സി ജോൺ, കുന്നന്താനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി, പിടിഎ പ്രസിഡണ്ട് അഡ്വ. സാം പട്ടേരി,സ്കൂൾ എച്ച്. എം.സിസ്റ്റർ ലീമാ റോസ് എന്നിവർ പ്രസംഗിച്ചു.

നവംബർ 7ന് രചന മത്സരങ്ങൾ എം ജി ഡി ഹൈസ്കൂൾ പുതുശ്ശേരിയിലും 9,10,11 തീയതികളിൽ കലാ മത്സരങ്ങൾ ചെങ്ങരൂർ സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് കൈമാറി

പത്തനംതിട്ട: പത്തനംതിട്ട എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ തുമ്പമൺ സ്വദേശി ഗീവർഗീസ് ചെറിയാന് ബാങ്ക് പരിസരത്തുനിന്നും 10,000 രൂപ കളഞ്ഞുകിട്ടിയത് പോലീസിൽ ഏൽപ്പിച്ചു.  ഉടമസ്ഥനെ  കണ്ടെത്തി  പോലീസ് തിരികെ...

ബോംബ് ഭീഷണി : തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം : ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി. മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ട വിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -