Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവജാത ശിശുവിനെ...

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ : തകഴി കുന്നുമ്മലിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയയതായി സംശയം. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്.സംഭവത്തിൽ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു.ഇയാൾ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയിൽവേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബേപ്പൂരിൽ റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായി തെരുവിലൂടെ നടക്കും : പി.വി. അൻവർ

കോഴിക്കോട് : തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായി തെരുവിലൂടെ നടക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ. സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.എം.മുഹമ്മദ് റിയാസ് തയാറാകുമോയെന്നും...

ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ : തിരിച്ചടിയല്ല ലോകനീതിയാണ് – സുരേഷ് ഗോപി

തിരുവനന്തപുരം : പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍  തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല...
- Advertisment -

Most Popular

- Advertisement -