Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കാർ...

ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് അപകടം : 2 പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു.കാർ യാത്രികരായ 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ്(37),കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി ഒൻപതോടെ കലവൂർ മാരൻകുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ വൈദ്യുതിത്തൂണിലിടിച്ചശേഷം കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി കയറി സമീപത്തെ വീടിന്റെ മുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു.നാട്ടുകാരും പൊലീസും അഗ്നിശമന രക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകനെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു കൊന്ന പ്രതി ഹമീദിന് വധശിക്ഷ

തൊടുപുഴ : ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീയിട്ടു കൊന്ന പ്രതി ഹമീദിന് വധശിക്ഷ .ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2022 മാർച്ച് 19ന്...

ശബരിമല നട 16ന് തുറക്കും: സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്യൂ സൗകര്യം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് നവംബർ 16ന് വൈകിട്ട് 5 മണിക്ക് സന്നിധാന നട തുറക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. നവംബർ 17 മുതൽ പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -