Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsടി.എസ് ജോണിൻ്റെ...

ടി.എസ് ജോണിൻ്റെ ഭാര്യയുടെ കൊലപാതകം : മകനെ കോടതി കുറ്റവിമുക്തനാക്കി

തിരുവല്ല : മുൻമന്ത്രിയും  നിയമസഭാ സ്പീക്കറുമായിരുന്ന ടി.എസ് ജോണിൻ്റെ ഭാര്യ  ഏലിക്കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ  പ്രതിയായ മകൻ  ജോസുകുട്ടി ജോണിനെ(54) കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജി   ജയകുമാർ ജോണിന്റെതാണ്  ഉത്തരവ്.

2009 ഫെബ്രുവരി 11 ന് രാത്രി 7 മണിക്കും 9 മണിക്കും ഇടയ്ക്കുള്ള സമയമാണ്  ഏലിക്കുട്ടി കൊല്ലപ്പെട്ടത്. ഈ സമയം മകൻ  മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നു എന്നതാണ്  പോലീസ് കേസ്.

സംഭവകാലയളവിൽ ജോസുകുട്ടി ജോൺ മാനസികരോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നും കേസിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നുമാണ്  പ്രതിഭാഗം വാദിച്ചത്. പ്രതിഭാഗത്തിനായി  അഡ്വ. അഭിലാഷ് ചന്ദ്രൻ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്

കുവൈത്ത്​ സിറ്റി : മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്.അപകടത്തിൽ ഒരു നഴ്‌സിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു .മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അബ്ബാസിയയിൽ നിന്ന്...

വടശ്ശേരിക്കരയിൽ കടയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി

പത്തനംതിട്ട:  വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപം ഫ്രൂട്ട് സ്റ്റാളിൽ മോഷണം നടത്തിയ ആളെ പെരുനാട് പോലീസ് പിടികൂടി. കോട്ടയം എരുമേലി സ്വദേശി എരുതുവാ പുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് ...
- Advertisment -

Most Popular

- Advertisement -