Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ജില്ലാ...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി : 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി .പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണു പരുക്കേറ്റ പെൺകുട്ടിക്ക് എക്സറേ പരിശോധനയിൽ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ ആശുപത്രിയിൽ കയ്യിലെ മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ട് പറഞ്ഞയച്ചു . വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചതിനെ തുടർന്ന് പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചപ്പോൾ മുറിവ് പഴുത്ത് ഗുരുതര അവസ്ഥയിലാണെന്ന് കണ്ടെത്തി. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും കൈ മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി: കർഷകർക്ക് എല്ലാ സഹായവും ഉറപ്പാക്കും- മന്ത്രി ടി സിദ്ദിഖ്

പത്തനംതിട്ട: മഴക്കെടുതിയിൽ വിളകൾ നശിച്ച കർഷകർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന്  കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന...

ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പു പാളിയാണെന്ന് ദേവസ്വം വിജിലന്‍സിന് അദ്ദേഹം മൊഴി നല്‍കി. രേഖാമൂലമാണ് ചെമ്പുപാളി തനിക്ക് കൈമാറിയത്....
- Advertisment -

Most Popular

- Advertisement -