Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്ത്...

പെരിങ്ങര പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഇന്ന്

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച്ച ചാത്തങ്കരി ശ്രീദുർഗ്ഗാ നഗറിൽ നടക്കും. ഉച്ചയ്ക്ക് 2-ന് നാരായണ പാരായണീയം തുടർന്ന് മെഗാ തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും.

വൈകിട്ട് മൂന്നിന് ചാത്തങ്കരി ജങ്ഷനിൽ നിന്ന് ശോഭയാത്ര ആരംഭിക്കും. ക്ഷേത്ര നഗറിൽ എത്തിയ ശേഷം നടക്കുന്ന സമ്മേളനത്തിൽ ദാമോദരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഹിന്ദു ഏകതാ സമ്മേളനം പ്രസിഡന്റ് കെ. ഭാസ്‌ക്കരൻ നായർ അധ്യക്ഷനാകും. ആർഎസ്എസ് പ്രാന്ത സഹസേവ പ്രമുഖ് ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.  ഹൈന്ദവ സമൂഹത്തിലെ ഐക്യവും ആത്മവിശ്വാസവും ശക്തിപ്പെടുത്തി ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈത്യകം പുതു തലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബസംഗമവും മഹാത്മാഗാന്ധി അനുസ്മരണയോഗവും

തിരുവല്ല : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും മഹാത്മാഗാന്ധിജി അനുസ്മരണയോഗവും നടത്തി .സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു യോഗം ഉദ്ഘാടനം ചെയ്‌തു .മനുഷ്യ നന്മയ്ക്കായിട്ട്...

വികസനം വിനാശത്തിനാകരുത് : ഗീവർഗീസ് മാർ കൂറിലോസ്

ചങ്ങനാശ്ശേരി: വികസനത്തിന്റെ പേരിൽ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നൽകിയാൽ വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -