Monday, August 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോ​ട്ട​യത്ത് വ​ന്‍​...

കോ​ട്ട​യത്ത് വ​ന്‍​ ക​ഞ്ചാ​വ് വേ​ട്ട: 65 കി​ലോ കഞ്ചാ​വു​മാ​യി മൂ​ന്ന് ബം​ഗാ​ള്‍ സ്വദേ​ശി​ക​ൾ പി​ടിയിൽ​

കോട്ടയം: കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേഷ​നി​ല്‍ വ​ന്‍​ ക​ഞ്ചാ​വ് വേ​ട്ട. 65 കി​ലോ കഞ്ചാ​വു​മാ​യി മൂ​ന്ന് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ റെ​യി​ല്‍​വേ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ് ഫോ​മി​ല്‍​ നി​ന്നാ​ണ് മൂ​ന്ന് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത തൊ​ഴി​ലാ​ളി​യാ​ണ്. മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റൂ​ബെ​ല്‍ ഹു​സൈ​ന്‍, എ​സ്.​കെ. ഹ​സി​ബി​ള്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു ര​ണ്ടു​പേ​ർ. ബാ​ഗു​ക​ളി​ലാ​ക്കി ട്രെ​യി​നി​ല്‍ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണു പി​ടി​കൂ​ടി​യ​ത്.

റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത​മാ​യ
ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​യി​രു​ന്നു സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. തി​രു​പ്പ​തി​യി​ല്‍ നി​ന്നാ​ണ് സം​ഘം കോ​ട്ട​യ​ത്തേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ട്രാ​വ​ല്‍ ബാ​ഗി​ല്‍ ചെ​റി​യ കി​റ്റു​ക​ളാ​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്ത്.

പൂ​നെ​യി​ല്‍​ നി​ന്ന് തി​രു​പ്പ​തിവ​ഴി കോ​ട്ട​യ​ത്തേ​ക്ക് എ​ത്തു​ന്ന പൂ​നെ-​ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു സം​ഘം ക​ഞ്ചാ​വു​മാ​യി എ​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ​യും ക​ഞ്ചാ​വും റെ​യി​ല്‍​വേ പോ​ലീ​സിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്....

സ്കൂട്ടർ യാത്രയ്ക്കിടെ കഴുത്തിൽ ഷാൾ കുരുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശേരിയിൽ സ്കൂട്ടർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം.വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...
- Advertisment -

Most Popular

- Advertisement -