Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകൈകൾ ശുദ്ധമാണ്,...

കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല ; പിണറായി വിജയൻ

തൃശ്ശൂർ : എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും .വീണ തന്റെ മകളായതിനാൽ വിചിത്ര നടപടികളാണ് നേരിടേണ്ടി വരുന്നത്.സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, എന്നാൽ ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി.

താനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന പൂർണ ബോധ്യമുണ്ടെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് താൻ സ്പീക്കർക്ക് ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂ, അത് ഉടൻ നൽകുമെന്നും പിണറായി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് : 2,17,288 അയ്യപ്പ ഭക്തർ ശബരീദർശനം നടത്തി

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ഡിസംബർ 30ന്  ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ജനുവരി 1, വൈകുന്നേരം 6.50 വരെ ) 2,17,288 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട്...

ഗായിക എസ്. ജാനകി അന്തരിച്ചു

ബംഗ്ലൂർ: വിഖ്യാത ഗായിക എസ് ജാനകി(88) അന്തരിച്ചു. ഇന്ത്യയിലെ  മികച്ച പിന്നണി ഗായികമാരിൽ ഒരാളായിരുന്നു എസ് ജാനകി. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....
- Advertisment -

Most Popular

- Advertisement -