Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരേഖകൾ സമർപ്പിക്കാനായില്ല...

രേഖകൾ സമർപ്പിക്കാനായില്ല : സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

തൃശ്ശൂർ : വോട്ടർ പട്ടിക വിവാദത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. പരാതിക്കാരന് ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് പരാതിക്കാരനെ അറിയിച്ചത്.

സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്നായിരുന്നു പ്രതാപൻ പൊലീസിന് നൽകിയ പരാതി.തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു .എന്നാൽ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ ആകില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി. എൻ പ്രതാപനെ അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പട്ടാപ്പകൽ വീടിൻ്റെ ഓട് പൊളിച്ച് മോഷണം: 12 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു

റാന്നി : റാന്നി ഇടമുറിയിൽ പട്ടാപ്പകൽ വീടിൻ്റെ ഓട് പൊളിച്ച് മോഷണം. 12 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു. ഇടമുറി കല്ലംപറമ്പിൽ ബിബിൻ കുരുവിളയുടെ വീട്ടിൽ ഇന്ന് രാവിലെ ആണ് മോഷണം...

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്. റോഡ് മാർ‌​​ഗം...
- Advertisment -

Most Popular

- Advertisement -