ആലപ്പുഴ:വീട്ടിൽ ചെന്ന് വോട്ട് ചെയ്യിക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴയിലെ വോട്ടറുടെ വീട്ടിൽ ജില്ലാ കളക്ടർ എത്തി. നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ടു രേഖപ്പെടുത്തുന്ന നടപടി ജില്ലയിൽ ആരംഭിച്ചു.
കളക്ട്രേറ്റിന് സമീപമുള്ള വീടുകളിലെ വോട്ടിങ് ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് ഐ.എ.എസിന്റെ നേതൃത്വത്തിൽ പരിശോധിച്ചു