Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന...

ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തിരുവല്ല: തിരുവല്ലായിൽ ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു. തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം കെ മഞ്ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 8ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായതിനെതുടർന്നാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ 4ന് വൈകിട്ട് 5.30ന് കുറ്റൂർ കാഞ്ഞിരത്താംമോടിയിൽ വച്ച് കാർ യാത്രികരായ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ മൂന്നാം പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. പരാതിയെത്തുടർന്ന് എസ് ഐ ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഈ കേസിലെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി തിരുവല്ല പോലീസ് പ്രതിയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്റ്റേഷനിൽ ഹാജരായ പ്രതിയെ  വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 4 പ്രതികൾ ഉള്ള കേസിൽ ഇതോടെ മൂന്ന് പേർ അറസ്റ്റിലായി. ഒളിവിലുള്ള ഒരു പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ 15 പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 15 പത്രികകൾ സമര്‍പ്പിച്ചു. ഇന്നലെ സമര്‍പ്പിച്ചത് 14 പത്രികകളാണ് സമര്‍പ്പിച്ചത് .തിരുവല്ല നിയോജക മണ്ഡലത്തില്‍ മൂന്നും കോന്നി നിയോജക മണ്ഡലത്തില്‍ രണ്ടും ആറന്മുള,...

പി എൻ പണിക്കർക്ക് ഉചിതമായ സ്മാരകം പണിയണം : വി ജെ ലാലി

ചങ്ങനാശ്ശേരി : പി എൻ പണിക്കർക്ക് ഉചിതമായ സ്മാരകം പണിയുവാൻ പുതിയ സർക്കാർ തയാറാവണമെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി ആവശ്യപ്പെട്ടു. കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിക്കു വലിയ സംഭാവനകൾ...
- Advertisment -

Most Popular

- Advertisement -