Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsടിബറ്റിൽ വൻ...

ടിബറ്റിൽ വൻ ഭൂചലനം ; 16 പേർ മരിച്ചു

ന്യൂഡൽഹി : ടിബറ്റിൽ വൻ ഭൂചലനം.ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10.33-ഓടെയായിരുന്നു ഭൂചലനം.വടക്കന്‍ തിബറ്റിലെ നാഗ്‌കു നഗരത്തിലെ ബാകെൻ കൗണ്ടിയിലെ മാരു ടൗൺഷിപ്പാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

339 വീടുകളും കന്നുകാലികളെ പാര്‍പ്പിച്ചിരുന്ന നിരവധി ഷെഡുകളും നിലംപൊത്തി. കെട്ടിടങ്ങൾ കുലുങ്ങിയതോടെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും കടകളിലുമുണ്ടായിരുന്നവർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. പരുക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കാമെന്നും തിരച്ചില്‍ നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു: സംസ്‌കാരം നാളെ (വ്യാഴം)

പത്തനംതിട്ട: കണ്ണൂരിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എഡിഎം എം.കെ.നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു. നാളെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പരിയാരം മെഡിക്കൽ...

ദേവസ്വം മന്ത്രി വി.എൻ. വാസവൻ  പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം...
- Advertisment -

Most Popular

- Advertisement -