Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി മാർക്കറ്റ്...

ചങ്ങനാശ്ശേരി മാർക്കറ്റ് പൈതൃകമായി നിലനിർത്തുന്നതിന് 3കോടി രൂപ – അഡ്വ. ജോബ് മൈക്കിൾ എംഎൽഎ

ചങ്ങനാശ്ശേരി: പൈതൃകവും പ്രൗഡിയും ഒട്ടും നഷ്ടപ്പെടാതെ തന്നെ അടിമുടി മാറാൻ ഒരുങ്ങി ചങ്ങനാശ്ശേരി മാർക്കറ്റ്. ഇതിൻ്റെ പ്രാരംഭ നടപടി എന്ന നിലയിൽ എംഎൽഎയും മുൻസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും മാർക്കറ്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. ചങ്ങനാശ്ശേരി മാർക്കറ്റ് പൈതൃകമായി നില നിർത്തി നവീകരിക്കുന്നത്തിന് ബഡ്ജറ്റിൽ 3കോടി രൂപ അഡ്വ ജോബ് മൈക്കിൾ എംഎൽഎ വകയിരുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഉള്ള ആലോചന യോഗവും സ്ഥല സന്ദർശനവുമാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത്.

മാർക്കറ്റ് പ്രദേശത്ത് വേനൽകാലത്തും മഴകാലത്തും സുഗമമായി വ്യാപാരം നടത്തുന്നതിന് സഹായിക്കുന്ന തരത്തിൽ ഉള്ള റൂഫിംഗ് സൗകര്യം ഒരുക്കുക, ചങ്ങനാശ്ശേരി മാർക്കറ്റിൻ്റെ തനതായ പൈതൃകം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്. PWD കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.സമാനമായ മറ്റ് പ്രൊജക്ടുകളുടെ ആശയങ്ങളും ഉപയോഗപ്പെടുത്തി ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെ ആകും നിർമ്മാണം എന്ന് എംഎൽഎ അറിയിച്ചു. അതോടൊപ്പം ചങ്ങനാശ്ശേരി മാർക്കറ്റിലെ മുഴുവൻ ഓടകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയും വെള്ളക്കെട്ട് തടയുവാനും നിർദ്ദേശം നൽകി.

യോഗത്തിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്,വാർഡ് കൗൺസിലർ ബാബു തോമസ്, രാജു ചാക്കോ,സന്തോഷ് ആൻ്റണി , മാർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജോൺസൺ ജോസഫ് പ്ലാന്തോട്ടം , അസോസിയേഷൻ്റെ മറ്റു ഭാരവാഹികൾ, PWD കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ, എ. എക്സ്.ഇ മഞ്ജുള ,എ.ഇ. രാജി , PWD നിരത്ത് വിഭാഗം എ.എക്സ്.ഇ. സിനി, എ.ഇ അലൻ , വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂൾ 111-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷത...

മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ ചെറുത്തുനില്‍പ് സമരത്തിന്റെ നാലാം വാര്‍ഷികം

ചങ്ങനാശ്ശേരി : കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മാടപ്പള്ളിയില്‍ നടന്ന ചെറുത്തു നില്‍പ്പിന്റെ 4-ാം വാര്‍ഷികം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു . കോടികള്‍ ചെലവഴിക്കപ്പെടുന്ന പദ്ധതികളിലൂടെ ഉറപ്പാക്കപ്പെടുന്നതല്ല...
- Advertisment -

Most Popular

- Advertisement -