ന്യൂഡൽഹി :ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കുമെന്നു റിപ്പോർട്ട്. എംബസി അധികൃതർക്ക് അനുമതി നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു.കപ്പലിലെ 17 ഇന്ത്യക്കാരിൽ 4 പേർ മലയാളികളാണ്.എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.കപ്പലിലെ ജീവനക്കാരെ വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആഭ്യർത്ഥിച്ചിട്ടുണ്ട്.ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ കമ്പനിക്കു ബന്ധമുള്ള കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്
