Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഗവിയിൽ ഇന്ധനവാഹനങ്ങൾക്ക്...

ഗവിയിൽ ഇന്ധനവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ആലോചനയിൽ

പത്തനംതിട്ട: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശവും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവുമായ ഗവിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സർക്കാർ നീക്കം. പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും വനമേഖലയിലെ മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം സർക്കാർ ആലോചിക്കുന്നത്.

പകരം വനം വകുപ്പിൻ്റെ ചെക് പോസ്റ്റുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിൽ സഞ്ചാരികളെ യഥാ സ്ഥാനങ്ങളിൽ എത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോൺ ദേശം ന്യൂസിനോട് പറഞ്ഞു

ഗവിയിൽ പ്രതിദിനം നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. വനത്തിലൂടെയുള്ള യാത്രയും തടാകങ്ങളും അണക്കെട്ടുകളും മലനിരകളും വന്യജീവികളുടെ സാന്നിധ്യവുമാണ് ഗവിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. എന്നാൽ വാഹനങ്ങളുടെ വർധനയും അവയിൽനിന്നുള്ള പുകയും ശബ്ദമലിനീകരണവും വനാന്തരീക്ഷത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണ നീക്കം.

നിലവിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരം മലിനീകരണം കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ഗതാഗത സംവിധാനങ്ങൾ , ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിനായി ഉപയോഗപ്പെടുത്താനാകുമോയെന്നതും പ്രസക്തമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ല: യോഗക്ഷേമസഭ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി യോഗക്ഷേമസഭ. അറസ്റ്റിന് പിന്നിൽ ഗൂഢ താല്പര്യങ്ങൾ  ഉണ്ടെന്നും കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ലെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ പി.എൻ.ഡി...

യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി : രണ്ടുപേർ പിടിയിൽ

കൊച്ചി : പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു.ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച സുഹൃത്ത് ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ...
- Advertisment -

Most Popular

- Advertisement -