Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതബാധിതരുടെ വായ്പകള്‍...

ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണം : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്. തുടർവാസമോ കൃഷിയോ ഈ പ്രദേശങ്ങളിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണം.കേരള സഹകരണബാങ്കിന്റെ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണം.മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം ,ദുരിതബാധിതരുടെ അക്കൌണ്ടിലെത്തിയ അടിയന്തരസഹായ ധനത്തിൽ നിന്നും ഇഎംഐ പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഇ എംഐ പിടിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.ബാങ്ക് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഞ്ഞത്തോട്ടിലെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും  വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും –  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ.

തിരുവല്ല: ളാഹ മഞ്ഞത്തോട്ടിലെ എല്ലാ ആദിവാസി കുടുംബങ്ങളുടെയും അടച്ചുറപ്പുളള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ മഞ്ഞത്തോട്ടിലെ 5 ആദിവാസി കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ...

പിഎം ശ്രീ : ഇളവു തേടി കേന്ദ്രത്തിന് കത്തു നൽകും

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .വിഷയം...
- Advertisment -

Most Popular

- Advertisement -