പരുമല : മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മ്മ പെരുന്നാൾ കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, സഖറിയാ മാര്‍ സേവേറിയോസ്, മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പത്തനംതിട്ട എം.പി. ആന്റോ ആന്റണി, തിരുവല്ല എം.എല്‍.എ. വര്‍ഗീസ് മാമ്മന്‍, പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാന്‍, അസി. മാനേജര്‍മാരായ ഫാ.ജെ.മാത്യുക്കുട്ടി, ഫാ.ഗീവര്‍ഗ്ഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, ജോസ് പുത്തന്‍പുരയില്‍, മനോജ് പി.ജോര്‍ജ്ജ്, മത്തായി ടി.വര്‍ഗീസ് എന്നിവർ പങ്കെടുത്തു.





