Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറൻമുള എൻജിനീയറിംഗ്...

ആറൻമുള എൻജിനീയറിംഗ് കൊളേജിൽ ടെക്സ് പാർക്ക് 26-ന് തുടക്കമായി

ആറന്മുള: ആറൻമുള എൻജിനീയറിംഗ് കോളേജിൽ ‘ടെക്സ്പാർക്ക് 26’ ഇന്നവേഷൻ സമ്മിറ്റിന് തുടക്കമായി.  ‘ടെക് സ്പാർക്ക് 26 ന്റെ ഔദ്യോഗിക ഉദ്ഘാടനവും ‘ടെക് ജീനിയസ് ക്വിസ്’ വിജയികൾക്കുള്ള അനുമോദനവും സഹകരണ-എക്സൈസ്  മന്ത്രി എം. ലിജു  ഉദ്ഘാടനവും ചെയ്തു.

ആറന്മുള എൻജിനീയറിംഗ് കോളേജിനെയും കേപ്പ് സ്ഥാപനങ്ങളെയും ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള  ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. കോളേജിന്  വനിതാ ഹോസ്റ്റൽ  നിർമ്മിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

പ്രളയദുരന്തത്തെ അതിജീവിച്ച് കോളേജിനെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ  പ്രയത്നിച്ച ജീവനക്കാരെയും നാട്ടുകാരെയും മന്ത്രി  അഭിനന്ദിച്ചു. അബിൻ വർക്കി എം എൽ എ  അധ്യക്ഷത വഹിച്ചു. കേപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എസ്. ജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. റിനി ജോൺസ് എസ്. ബി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടർ പട്ടിക പരിഷ്ക്കരണം: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ (എസ്‌ഐആര്‍) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...

യുഎഇയ്ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : യുഎഇയ്ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇന്ത്യ.യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയുണ്ടായ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു .ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ...
- Advertisment -

Most Popular

- Advertisement -