Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപരുമലയിൽ നടന്ന...

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡൻറ്  മാത്യൂസ് മോർ തേവോദോസ്യോസ് സമാപന സന്ദേശം നൽകി. ചെന്നൈ ഭദ്രാസന അധിപൻ  ഡോ. ഗീവർഗീസ് മാർ പീലക്സി നോസ് മെത്രാപ്പോലീത്ത അവസാന വേദ പാരായണം നടത്തി.

ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് ഫാ. ഗീവർഗീസ് കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ. പി. വൈ.ജസ്സൺ, കൺവീനർ റോബിൻ ജോ വർഗീസ്, റീജിയണൽ സെക്രട്ടറി ശ്രീ സജയ് തങ്കച്ചൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനു തമ്പാൻ, നിതിൻ മണക്കാട്ട് മണ്ണിൽ, ബിബിൻ കരുവാറ്റ, ചെങ്ങന്നൂർ ഭദ്രാസന ജോ. സെക്രട്ടറി  അഖിൽ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.

കൊടിയേറ്റ് ദിവസം മുതൽ മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നൂറോളം യുവതി യുവാക്കൾ അഖണ്ഡ പ്രാർത്ഥനയിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടയ്ക്കും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്കു വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 124 (ഹരിപ്പാട് സൗത്ത് ഗേറ്റ് ) നവംബര്‍ നാലിന് രാവിലെ എട്ടു മുതല്‍ നവംബര്‍ എട്ടിന്  വൈകിട്ട് ആറ്...

യു ഡി എഫിന്റെ രാപ്പകൽ സമരം സമാപിച്ചു

പൊടിയാടി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് രാപ്പകൽ സമരത്തിന് സമാപനമായി.തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന യുഡിഎഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ...
- Advertisment -

Most Popular

- Advertisement -