Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsയുവതികളെ തട്ടിക്കൊണ്ടുപോയി...

യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : ഡയറക്ട് മാർക്കറ്റിംഗ് ജോലിക്ക് എത്തിയ  രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിക്കുളം സ്വദേശി പ്രവീൺ (32) ആണ് പിടിയിലായത്.വീടുകൾ കയറിയിറങ്ങി സാധനങ്ങൾ വിറ്റ് ഉപജീവനം കഴിഞ്ഞിരുന്ന  രണ്ട് പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്.

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് എത്തിയ പ്രതി, താനും ഇതേ തൊഴിൽ ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുകയായിരുന്നു. തുടർന്ന്, കൂടുതൽ കച്ചവടം ലഭിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ഇയാൾ പെൺകുട്ടികളെ തന്റെ കാറിൽ കയറ്റി കൊണ്ടുപോയി.

കാറിലെ യാത്രയ്ക്കിടെ പ്രതി പെൺകുട്ടികളെ ഉപദ്രവിക്കാനും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും, അവരുടെ ശരീരത്തിൽ കയറി പിടിക്കുകയുമായിരുന്നു. ഇതിന് ശേഷം  വെണ്ണിക്കുളത്ത് വെച്ച് ഇയാൾ യുവതികളെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. അവിടെ നിന്ന്  പെൺകുട്ടികൾ  കോയിപ്രം പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചെങ്കിലും, സംഭവം ആരംഭിച്ചത് പത്തനംതിട്ടയുടെ പരിധിയിലായതിനാൽ പോലീസ് ഇവരെ പത്തനംതിട്ടയിലേക്ക്  മടക്കി അയച്ചു.

തുടർന്ന് പത്തനംതിട്ട പോലീസിൽ ഇവർ  പരാതി നൽകുകയായിരുന്നു. പെൺകുട്ടികൾ നൽകിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി  പിടിയിലായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പൂ കൈവശം വച്ചു: നവ്യ നായര്‍ക്ക് ഓസ്‌ട്രേലിയയിലെ  രാജ്യാന്തര വിമാനത്താവളത്തിൽ പിഴ ചുമത്തി

ന്യൂഡൽഹി: മുല്ലപ്പൂ കൈവശം വച്ചതിന് നടി നവ്യ നായര്‍ക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ  പിഴ ചുമത്തി. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 15 സെന്റിമീറ്റര്‍ നീളമുള്ള...

സ്പോർട്സ് കൗൺസിലിൽ പരിശീലക ഒഴിവ്

തിരുവനന്തപുരം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഒഴിവുള്ള പരിശീലക തസ്തികകളിലേക്ക് താല്കാലിക കരാർ...
- Advertisment -

Most Popular

- Advertisement -