Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം നഷ്ടപ്പെട്ട...

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

തിരുവല്ല :  കാവുംഭാഗം – ഇടിഞ്ഞില്ലം  റോഡിൽ ആലംതുരുത്തി  ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച (ഇന്ന്) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. കാവുംഭാഗത്ത് നിന്ന് ഇടിഞ്ഞില്ലത്തേക്ക് പോയ കാർ  ആലംതുരുത്തിക്ക് മുമ്പായി മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നു.

സംഭവത്തെ തുടർന്ന് ഓടി കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പെട്ടവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാറിൽ 4 പേർ ഉണ്ടായിരുവെന്നും ഇവർ തിരുവല്ലാ സ്വദേശികളാണെന്ന് സമീപവാസികൾ പറഞ്ഞു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസംഘവും, ക്രയിനും എത്തി കാർ വെള്ളക്കെട്ടിൽ നിന്നും കരയ്ക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയെ ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനമാക്കി മാറ്റും:  മന്ത്രി സിപി ജോൺ

കോഴിക്കോട് : കെഎസ്ആർടിസി മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനമാക്കി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജത ജൂബിലി സമ്മാനമായി...

ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: ഇടിഞ്ഞില്ലം തിരു:ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഈശ്വരനാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി ശ്രീരാഗ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് 8.15...
- Advertisment -

Most Popular

- Advertisement -